ചെങ്ങന്നൂർ:എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയനിലെ 73ാം നമ്പർ കാരയ്ക്കാട് ശാഖയിലെ മുഴുവൻ ഭവനങ്ങളിലും അരിയും പലവ്യഞ്ജന സാധനങ്ങളും ആരോഗ്യസുരക്ഷാ സാമഗ്രികളും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് വാമദേവന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശാഖാ സെക്രട്ടറി സുധാകരൻ, യൂണിയൻ കമ്മിറ്റി അംഗം സുജിത്ത് ബാബു എന്നിവർ പ്രസംഗിച്ചു.