22-bjp-yoga

പത്തനംതിട്ട : ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട യോഗ ഉദ്ഘാടനം ചെയ്തു.
യോഗ ജില്ലാ കോർഡിനേറ്റർ പി.ആർ.ഷാജി, ജില്ലാ കമ്മിറ്റി അംഗം മനോജ് കുമാർ, മുനിസിപ്പൽ പ്രസിഡന്റ് പി.എസ്. പ്രകാശ്, ജനറൽ സെക്രട്ടറി സതീഷ് കുമ്പഴ, മഹിളാമോർച്ച മുനിസിപ്പൽ പ്രസിഡന്റ് ശ്രീവിദ്യ, പ്രകാശ് കൂടലി തുടങ്ങിയവർ പങ്കെടുത്തു. യോഗ പരിശീലകൻ അനിൽ ഏനാത്ത് നേതൃത്വം നൽകി.