പന്തളം: കുളനട മാന്തുക ഗവ.യു.പി.സ്‌കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. വിദ്യാർത്ഥികൾക്ക് വിവിധ യോഗാഭ്യാസമുറകൾ പരിചയപ്പെടുത്തി. സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും യോഗ ചെയ്യുന്നതു കൊണ്ടുള്ള പ്രയോജനത്തെ സംബന്ധിക്കുന്ന ക്ലാസുകളും നടത്തി. പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള, സീനിയർ അസിസ്റ്റന്റ്, രാജീമോൾ, സ്റ്റാഫ് സെക്രട്ടറി ശ്രീലത, ഷീജ, ആതിര, ശുഭാ കുമാരി, എന്നിവർ നേതൃത്വം നൽകി.