പച്ചക്കറി കിറ്റ് വിതരണം
കോഴഞ്ചേരി: ലോക്ക് ഡൗണിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് കോയിപ്രം പഞ്ചായത്ത് പതിനേഴാം വാർഡിലെ കുമ്പനാട് മേഖലയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണറേറിയം ഉപയോഗിച്ച് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോൺ മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ പി എം റോസ ഏറ്റുവാങ്ങി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. തോമസ് ജേക്കബ്, തോമസ് ജോൺ കാടുവെട്ടൂർ, തോമസ് മാത്യു ചെമ്പനാലിൽ എന്നിവർ നേതൃത്വം നൽകി.
ഫോണുകൾ നൽകി
കോഴഞ്ചേരി : ഇടയാറന്മുള എൻ.എം. യു. പി സ്കൂളിലെ അഞ്ച് കുട്ടികൾക്ക് ഓൺലൈൻ പഠന സഹായമായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. പഞ്ചായത്ത് അംഗം ജയവേണുഗോപാൽ, സ്കൂൾ ഹെഡ്മിസ്ട്രസ് ടി.പി.ബെറ്റി, ഇ.വി.ജി ടൈറ്റ്‌സ് എന്നിവർ പ്രസംഗിച്ചു.
അറിയിപ്പ്
കോഴഞ്ചേരി : കോയിപ്രം പഞ്ചായത്തിലെ 17 വാർഡുകളിലും ഹരിതകർമ്മ സേനാംഗങ്ങൾ 21 മുതൽ വീടുകളിൽ അജൈവമാലിന്യങ്ങൾ ശേഖരിക്കാൻ എത്തുന്നതിനാൽ ഇവർക്ക് യൂസർഫീ ഇനത്തിൽ വീടുകളിൽ നിന്ന് 50 രൂപയും കടകളിൽ നിന്ന് 100രൂപയും നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.