മല്ലപ്പള്ളി : കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽനിന്ന് എറണാകുളത്തേക്ക് ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിച്ചു. രാവിലെ 7ന് യാത്രപുറപ്പെടും. നെടുങ്ങാടപ്പള്ളി - മാമ്മൂട് വഴി 7.30ന് ചങ്ങനാശേരി, 8.15ന് ആലപ്പുഴ, 8.50ന് ചേർത്തല വഴി 10ന് എറണാകുളത്ത് എത്തും. വൈകിട്ട് 5.30ന് എറണാകുളത്തുനിന്നും പുറപ്പെടുന്ന ബസ് ഇതേ റൂട്ടിലൂടെ രാത്രി 8.40ന് മല്ലപ്പള്ളിയിൽ തിരിച്ചെത്തും.