തിരുവല്ല: നിരണം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പറോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് എൽ.ഡി.എഫ് മെമ്പർമാർ ഉപരോധസമരം നടത്തി. നിരണം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ താൽക്കാലിക.ചുമതല വഹിക്കുന്ന അസി.എൻജിനിയർ തൊഴിലാളികളോടും വാർഡ് മെമ്പർ ലല്ലുവിനോടും മോശമായി പെരുമാറിയതിനെതിരെ പരാതി കൊടുത്തിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. പാർലമെന്ററി പാർട്ടി ലീഡർ.ബിനീഷ് കുമാർ വി.ടി ധർണ ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ ലല്ലു. സാറാമ്മ വർഗീസ്. ഷൈനി ബിജു എന്നിവർ സംസാരിച്ചു. ബന്ധപ്പെട്ട മേലുദ്യോഗസ്ഥർ പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.