തിരുവല്ല: കുതിച്ചുയരുന്ന ഇന്ധനവില വർദ്ധനവനെതിരെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തിരുവല്ല നഗരത്തിൽ ചക്രസ്തംഭന സമരം നടത്തി. വാഹനങ്ങൾ 15 മിനിറ്റു നേരം വഴിയോരങ്ങളിൽ നിറുത്തിയിട്ടായിരുന്നു പ്രതിഷേധ സമരം. ഓട്ടോ, ടാക്സി തൊഴിലാളികളും യാത്രക്കാരുമെല്ലാം കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ സമരത്തിൽ പങ്കെടുത്തു. സി.ഐ.ടി.യു സംസ്ഥാന സമിതിയംഗം കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറാർ ആർ.സനൽകുമാർ അദ്ധ്യക്ഷനായി. യു.ടി.യു.സി നേതാവ് പി.ജി പ്രസന്നകുമാർ, സി.പി.എം ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി, ഓട്ടോ ടാക്സി യൂണിയൻ നേതാവ് ഒ. വിശ്വംഭരൻ, പ്രമോദ് ഇളമൺ, രവിപ്രസാദ് എന്നിവർ പ്രസംഗിച്ചു. ട്രേഡ് യൂണിയൻ സംയുക്ത സമരസമിതിയുടെ ആഹ്വാനപ്രകാരം ഐ.എൻ.ടി.യു സിയുടെ നേതൃത്വത്തിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ ചക്രസ്തംഭന സമരം നടത്തി. തിരുവല്ല നഗരത്തിൽ ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി സമരം ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡന്റ് പി.എം.റെജിമോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അജി മഞ്ഞാടി, ശ്രീകാന്ത് ജി, മോവിമോൻ ടി, അജയൻ എന്നിവർ പ്രസംഗിച്ചു.