sp

പത്തനംതിട്ട : പൊതുജനങ്ങളുമായി ജില്ലാ പൊലീസ് മേധാവി ഇനിമുതൽ വീഡിയോ പ്ലാറ്റ്‌ഫോമിലും വീഡിയോ കോളിലൂടെയും സംസാരിക്കും. വ്യക്തിപരമായി സംവദിക്കുന്നതിലൂടെ പ്രശ്‌നങ്ങളും ആവലാതികളും അവതരിപ്പിക്കാം. 'ദൃഷ്ടി' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.
സ്മാർട്ട് ഫോൺ ഉപയോഗിച്ച് വാട്‌സാപ്പിലൂടെ വീഡിയോ കോൾ ചെയ്ത് ആളുകൾക്ക് ജില്ലാ പൊലീസ് മേധാവിയോട് സംസാരിക്കാം.
എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാലും അഞ്ചിനും ഇടയിൽ ഇത്തരത്തിൽ പൊതുജനങ്ങൾക്ക് പ്രശ്‌നങ്ങൾ അവതരിപ്പിക്കാം.

ഫോൺ : 9497908554.