റാന്നി:പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് കാണാതായ ഐ.ടി.ഐ വിദ്യാർത്ഥിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൊൻകുന്നം ചിറക്കടവ് തുറുവാതുക്കൽ വീട്ടിൽ എബി സാജൻ (22) ആണ് മരിച്ചത്. ഇന്നലെ രാവിലെ അഞ്ചിനാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 19 ന് വൈകിട്ട് ആറിന് കുടുംബാംഗങ്ങളുമൊത്ത് വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.അഗ്നിരക്ഷാ സേനയുടെ റാന്നി യൂണിറ്റും കോട്ടയത്തുനിന്നുള്ള സ്‌കൂബാഡൈവിങ്ങ് വിഭാഗവും എൻ.ഡി.ആർ.എഫും ഈരാറ്റുപേട്ടയിൽ നിന്നെത്തിയ നന്മക്കൂട്ടം അംഗങ്ങളും തെരച്ചിൽ നടത്തിവരികയായിരുന്നു. ശക്തമായ ഒഴുക്കും തണുപ്പും കാരണം നദിയിൽ മുങ്ങുവാൻ കഴിയാതെ പ്രതിസന്ധിയിലായിരുന്നു രക്ഷാപ്രവർത്തകർ. നന്മക്കൂട്ടം അംഗങ്ങളായ കെ.കെ.പി അഷ്റഫ് കുട്ടി,എം.എൻ മുഹമ്മദ് റാഫി എന്നിവരാണ് മൃതദേഹം കണ്ടെത്തിയത്. സംസ്കാരം ഇന്ന് രാവിലെ 10 ന് മുണ്ടക്കയം സെന്റ് ജോസഫ് ചർച്ചിൽ . പിതാവ് സാജൻ .മാതാവ് ദിലി