തിരുവല്ല: ഇന്ധന വിലവർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന ചക്രസ്തംഭന സമരത്തിന്റെ ഭാഗമായി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. എം.സി.റോഡിൽ തിരുവല്ല മഴുവങ്ങാട്ചിറയിൽ 15 മിനിട്ട് നീണ്ടുനിന്ന പ്രതിഷേധ സമരം ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ താലൂക്ക് പ്രസിഡന്റ് അഡ്വ.സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്തു. നേതാക്കളായ സാജൻ പട്ടുകാല, കുട്ടപ്പൻ, സുഭാഷ് എന്നിവർ നേതൃത്വം നൽകി.