അടൂർ : മുതിർന്ന സി.പി.എം നേതാവ് അടൂർ കോടയ്ക്കൽ പുത്തൻ വീട്ടിൽ വി. രാമകൃഷ്ണപിള്ള (87) നിര്യാതനായി. സംസ്കാരം നടത്തി . ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) താലൂക്ക് യൂണിയൻ ജനറൽ സെക്രട്ടറി, സി.പി.എം താലൂക്ക് കമ്മിറ്റിയംഗം, അടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഭാർഗവി അമ്മ. മകൻ :ജയലാൽ മരുമകൾ:സജിത