തിരുവല്ല: ഇന്ധന വിലവർദ്ധനവിനെതിരെ ഭാരതീയ നാഷണൽ ജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. തിരുവല്ല ഹെഡ് പോസ്റ്റ് ഒാഫീസിന് മുമ്പിൽ നടന്ന ധർണ സംസ്ഥാന ട്രഷറർ ജേക്കബ് തോമസ് തെക്കേപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മധു ചെമ്പുകുഴി അദ്ധ്യക്ഷത വഹിച്ചു. ഷാജി മാമ്മൂട്ടിൽ, നിതിൻ ജേക്കബ് ജോർജ് , മുളവന രാധാകൃഷ്ണൻ , ജയ്സൺ ജോസ് എന്നിവർ നേതൃത്വം നൽകി.