മല്ലപ്പള്ളി: പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളി ടൗണിൽ ചക്രസ്തംഭന സമരം നടത്തി. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന നിർവാഹക സമിതിയംഗം എ.ഡി.ജോൺ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി പി.എൻ രാധാകൃഷ്ണ പണിക്കർ, ജില്ലാ പഞ്ചായത്തംഗം സി.കെ. ലതാകുമാരി, സി.ടി തച്ചൻ, സണ്ണി ജോൺസൺ, കുത്തുകോശി പോൾ, എം.ആർ വൽസരാജ്, ജോസഫ് ഇമ്മാനുവേൽ, സണ്ണി തലച്ചിറ, സജി തോട്ടത്ത മലയിൽ, നിരഞ്ജനം ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.