പത്തനംതിട്ട: കൊവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റാ പ്ലസ് പത്തനംതിട്ടയിലെ കടപ്ര പഞ്ചായത്തിൽ കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായി കടപ്രയിൽ ഒരാൾക്കും പാലക്കാട് രണ്ടുപേർക്കുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കടപ്രയിൽ നാലു വയസുള്ള ആൺകുട്ടിയിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. മേയ് 24 നാണ് കുട്ടി കൊവിഡ് പോസിറ്റീവായത്. ഇപ്പോൾ നെഗറ്റീവാണ്. കുട്ടിയുടെ സ്രവത്തിന്റെ ജനിതക പഠനത്തിലാണ് കണ്ടെത്തിയത്.