കടമ്പനാട് : ടിപ്പർ ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഐവർകാല ഷൈനി മൻസിൽ റൗഫുദീൻ (42) ആണ് മരിച്ചത്. 18ന് രാവിലെ ഏഴിന് ഭാര്യ ഷൈനാമോൾക്കൊപ്പം സ്കൂട്ടറിൽ ഏനാത്ത് ഭാഗത്തേക്ക് പോകുമ്പോൾ എതിരെവന്ന ടിപ്പർ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.