തിരുവല്ല : പടപ്പാട് സ്വദേശിയായ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. പടപ്പാട് മതിലുങ്കൽ വീട്ടിൽ ഏബ്രഹാം ജേക്കബ് (80) ആണ് മരിച്ചത്. തിരുവല്ല റവന്യൂ ടവറിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലീസ് കേസെടുത്തു.