പത്തനംതിട്ട. സെൻട്രൽ ജംഗ്ഷനിൽ വഴിയാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. ഇളകൊള്ളൂർ എം.സി.എം.ഐ.ടി.സി മുൻ സ്റ്റോർകീപ്പർ കുഴിക്കാട്ട് വീട്ടിൽ ഗോപിനാഥൻ നായർ(70)ക്കാണ് കാലിന് കടിയേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മെഡിക്കൽ സ്‌റ്റോറിൽ നിന്ന് മരുന്ന് വാങ്ങി മടങ്ങുന്നതിനിടെ പുറകിൽ കൂടിയെത്തിയ നായ കടിക്കുകയായിരുന്നു.സമീപത്തുണ്ടായിരുന്ന പൊലീസുകാരൻ ഇദ്ദേഹത്തെ ഓട്ടോറിക്ഷയിൽ ജനറൽ ആശുപത്രിയിലെത്തിച്ചു. മുറിവിൽ അഞ്ച് തുന്നലുണ്ട്.