കോഴഞ്ചേരി : ഇന്ധന വില വർദ്ധനയ്‌ക്കെതിരെ തോട്ടപ്പുഴശേരി രാജീവ് യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തോട്ടപ്പുഴശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് ബൈക്ക് , ഓട്ടോറിക്ഷ എന്നിവ തള്ളിക്കൊണ്ട് നെടുംപ്രയാർ പെട്രോൾ പമ്പ് വരെ പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.വി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൊയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം എൽസി ക്രിസ്റ്റഫർ, രാജീവ് യൂത്ത് ഫൗണ്ടേഷൻ ചെയർമാൻ തോമസ് പുത്തൂർ, ജനറൽ സെക്രട്ടറി ഷിജിൻ വർഗീസ്, വൈസ് ചെയർമാൻ ഷിജു തയ്പറമ്പിൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ലഞ്ചു, മനോഷാ കൈതമംഗലത്ത്, ലിജോ ചിറയിറമ്പ്, സാം ചിറയിറമ്പ്, തോമസ് ചാക്കോ, ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.