അടൂർ : കടമ്പനാട് പി.എച്ച്.സിയെ എല്ലാവിധ സംവിധാനങ്ങളുമുള്ള സി.എച്ച്.സി ആയി ഉയർത്തണമെന്ന ബ്ളോക്ക് പഞ്ചായത്തംഗം എസ്.ഷിബുവിന്റെ പ്രമേയം ബ്ളോക്ക് പഞ്ചായത്ത് കമ്മിറ്റി ഐക്യകണ്ഠേന അംഗീകരിക്കുകയും ഇത് സംബന്ധിച്ച് മന്ത്രി വീണാ ജോർജ്ജിന് നിവേദനം സമർപ്പിക്കുന്നതിനും തീരുമാനമെടുത്തു. കടമ്പനാട്, ഏറത്ത്, പള്ളിക്കൽ, ഏഴംകുളം എന്നീ പഞ്ചായത്തുകളിലെ ജനങ്ങൾക്കും കുന്നത്തൂർ താലൂക്കിലെ ഐവർകാല, പോരുവഴി, നെടിയവിള, പുന്നനമ്പലം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്കും ഗുണപ്രദമായി വരുന്ന സ്ഥാപനത്തിന്റെ വികസനത്തിന് ആവശ്യമായ ഒരേക്കറിലധികം സ്ഥലവും ഉള്ള ഈ സ്ഥാപനത്തെ കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഉപയോഗപ്രദമാകുംവിധം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററാക്കി ഉയർത്തണമെന്നതാണ് എസ്.ഷിബു പറക്കോട് ബ്ളോക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ ഉന്നയിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.