gandhi
മിത്രപുരം കസ്തൂർബാ ഗാന്ധി ഭവന്റെ ഉദയഗരിയിലെ ലഹരിചികിത്സാ പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിക്കുന്നു

അടൂർ :മിത്രപുരം കസ്തൂർബാ ഗാന്ധിഭവന്റെ ഉദയഗിരിയിലെ ലഹരിചികിത്സാ പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. അശരണരെയും ആലംബഹീനരെയും ഏറ്റെടുത്ത് ഒരു കുടുംബാന്തരീക്ഷത്തിൽ പരിപാലിക്കുന്ന ഗാന്ധിഭവൻ മാതൃകാസ്ഥാപനമാണെന്ന് അദ്ദേഹം പറഞ്ഞു. മരവിച്ച ജീവിതങ്ങളെ സ്നേഹവും ആശ്വാസവും നൽകി പച്ചയായ മനുഷ്യരാക്കിമാറ്റുന്നതിൽ ഗാന്ധിഭവൻ നേർക്കാഴ്ചയായി നിലകൊള്ളുന്നുവെന്ന് കിടപ്പുരോഗികളുടെ സംരക്ഷണകേന്ദ്രം ഉദ്ഘാടനം ചെയ്ത ആന്റോ ആന്റണി എം.പി. പറഞ്ഞു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറിയും ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ പുനലൂർ സോമരാജൻ ആമുഖപ്രഭാഷണം നടത്തി. സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി. ജയൻ, അടൂർ നഗരസഭാ ചെയർമാൻ ഡി. സജി, പന്തളം നഗരസഭാ അദ്ധ്യക്ഷ സുശീല സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം എ.പി. സന്തോഷ്, നഗരസഭാ കൗൺസിലർ സൂസി ജോസഫ്, പള്ളിക്കൽ ഗ്രാമപഞ്ചായത്തംഗം ശൈലജ പുഷ്പൻ, അടൂർ ഡിവൈ.എസ്.പി. ബി. വിനോദ്, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, പൊതുപ്രവർത്തകരായ ഡോ. അടൂർ രാജൻ, എം.ജി. കണ്ണൻ, പി.ബി. ഹർഷകുമാർ, ടി. മുരുകേശ്, മണ്ണടി പരമേശ്വരൻ, ഉമ്മൻ തോമസ്, എം.ആർ. ജയപ്രസാദ്, ഗീതാ തങ്കപ്പൻ, ശിവാനി രാമഭദ്രൻ, അടൂർ പ്രസ് ക്ലബ് പ്രസിഡന്റ് അടൂർ പ്രദീപ്കുമാർ, സെക്രട്ടറി തെങ്ങമം അനീഷ്, കസ്തൂർബാ ഗാന്ധിഭവൻ വികസന സമിതി ചെയർമാൻ പഴകുളം ശിവദാസൻ, ഭാരവാഹികളായ ഡോ. ഡി. ഗോപീമോഹൻ, മുരളി കുടശ്ശനാട്, അനിൽ തടാലിൽ, എസ്. മീരാസാഹിബ്, തോട്ടുവാ മുരളി, അടൂർ രാമകൃഷ്ണൻ, ജെ. ജയചന്ദ്രൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. രാഷ്ട്രീയ സാമൂഹിക, ജീവകാരുണ്യ പ്രവർത്തകർ പങ്കെടുത്തു. ഭാരതസർക്കാർ സാമൂഹികനീതി -ശാക്തീകരണ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. മനഃശാസ്ത്രജ്ഞരും ഡോക്ടർമാരും ഉൾപ്പെട്ട സംഘത്തിന്റെ നേതൃത്വത്തിൽ ഒരു മാസ കിടത്തിചികിത്സയിലൂടെ മദ്യപാന ആസക്തിയിൽ നിന്നു മുക്തി നൽകുന്ന പ്രവർത്തനമാണ് കേന്ദ്രത്തിൽ നടത്തുന്നത്.