1
കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. വിദ്യാർത്ഥിനിക്ക് സ്മാർട്ട് റ്റി.വി. നൽകുന്നു

പഴകുളം: പഴകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള പഠന സഹായ വിതരണ പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠനത്തിനാവശ്യമായ സ്മാർട്ട് ടി.വി വിതരണം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് കമറുദീൻ മുണ്ടുതറയിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. തോപ്പിൽ ഗോപകുമാർ, എസ്. ബിനു, സതീഷ് പഴകുളം, അംജിത്അടൂർ, അബ്ദുൽ അസീസ്, പഴകുളംമുരളി, മഞ്ജു പ്രസാദ്, മധു കൊല്ലന്റെയ്യം എന്നിവർ പ്രസംഗിച്ചു.