23-snehadram
സ്‌നേഹാർദ്രം പദ്ധതിയുടെ ഉദ്ഘാടനം എസ് എച്ച് സ്‌കൂളിൽ ലോക്കൽ മാനേജർ ഫാ.പോൾ നിലക്കൽ തെക്കേതിൽ ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട : ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത സേക്രഡ് ഹാർട്ട് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകുന്ന സ്‌നേഹാർദ്രം പദ്ധതിയുടെ ഒന്നാം ഘട്ട വിതരണം നടത്തി. സ്‌കൂൾ ലോക്കൽ മാനേജർ റവ.ഫാ.പോൾ നിലയ്ക്കൽ തെക്കേതിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോഷി കെ മാത്യു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി.ടി ചെറിയാൻ, ഫാ.സിനു രാജൻ, റെജി മലയാലപ്പുഴ, ജോർജ് യോഹന്നാൻ, മഞ്ജു വർഗീസ്, റെന്നി വർഗീസ്, സജി വർഗീസ്, ജിതിൻ സണ്ണി എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപകരും, അനദ്ധ്യാപകരും, 1986 ബാച്ച് പൂർവ വിദ്യാർത്ഥികളും സമാന മനസ്‌കരും സഹകരിച്ചാണ് സ്മാർട്ട് പഠന സൗകര്യം ക്രമീകരിക്കുന്നത്. സമ്പൂർണ സ്മാർട്ട് ഫോൺ വിദ്യാലയം എന്ന ലക്ഷ്യം കൈവരിക്കുക എന്നതാണ് പദ്ധതിയിലൂടെ സ്‌കൂൾ ഉദ്ദേശിക്കുന്നത്.