പത്തനംതിട്ട: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് എ.കെ.എസ്.ടി.യു (ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ) ജില്ലാ കമ്മിറ്റി പത്തനംതിട്ട ടെലിഫോൺ ഭവന് മുമ്പിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് എൻ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ.സുശീൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.മോഹനൻ, ജില്ലാ സെക്രട്ടറി പി.എസ്. ജീമോൻ, കെ.എ.തൻസീർ, തോമസ് എം.ഡേവിഡ്, റെജിമലയാലപ്പുഴ എന്നിവർ പ്രസംഗിച്ചു.