കോഴഞ്ചേരി. : വനംകൊള്ളക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കേരളമൊട്ടാകെ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പാർട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലും വിവിധ ബൂത്തുകളിലും പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ബാബുകുഴിക്കാല ഉദ്ഘാടനം നിർവഹിച്ചു. ഭാരവാഹികളായ രാജേഷ് കോളത്ര, ഷാജി ആർ.നായർ, അശോകൻ പിള്ള, രഞ്ജിത് ശ്രീവാസ്, അനിൽ പാമ്പാടിമൺ, സുമിത ഉദയകുമാർ, ഗീതുമുരളി എന്നിവർ വിവിധ സ്ഥലങ്ങളിൽ ധർണ ഉദ്ഘാടനം ചെയ്തു.