hss

പത്തനംതിട്ട : ഈ അദ്ധ്യയന വർഷം സ്‌കോൾ കേരള മുഖേന ഹയർ സെക്കൻഡറി കോഴ്‌സിൽ രണ്ടാം വർഷ പ്രവേശനം, പുനഃപ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ മാസം 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് ഘടനയും രജിസ്‌ട്രേഷൻ മാർഗനിർദ്ദേശങ്ങളും www.scolekerala.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ജൂലായ് രണ്ടിന് വൈകിട്ട് 5ന് മുമ്പായി സ്‌കോൾ കേരളയുടെ സംസ്ഥാന ഓഫീസിൽ എത്തണം. വിവരങ്ങൾക്ക് സംസ്ഥാന, ജില്ലാ ഓഫീസുകളിൽ ബന്ധപ്പെടാം.