പത്തനംതിട്ട : എക്‌സൈസ് ഡിവിഷന്റെ പരിധിയിൽ വരുന്ന എക്‌സൈസ്, പൊലീസ് സ്റ്റേഷനുകളിലെ അബ്കാരി, എൻ.ഡി.പി.എസ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുളള വിവിധ ഇനം വാഹനങ്ങൾ (സ്‌കൂട്ടർ 6, ബൈക്ക് 25, വാൻ1) ലേലം ചെയ്യുന്നു. 28ന് രാവിലെ 11ന് നിലവിലുളള വ്യവസ്ഥകൾക്ക് വിധേയമായി കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പത്തനംതിട്ട ഡിവിഷൻ ഓഫീസിന് സമീപത്തുള്ള ആനന്ദ് ഭവൻ ഹോട്ടൽ കോൺഫറൻസ് ഹാളിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പരസ്യമായി ലേലം ചെയ്യും.

ലേല നിബന്ധനകളും, വ്യവസ്ഥകളും പത്തനംതിട്ട എക്‌സൈസ് ഡിവിഷൻ ഓഫീസിൽ നിന്നും, ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളിൽ നിന്നും അറിയാം. ലേലത്തിൽ പങ്കുകൊളളാൻ ആഗ്രഹിക്കുന്നവർ 5,000 രൂപയുടെ നിരതദ്രവ്യം സഹിതം നേരിട്ട് ഹാജരാകണം. വാഹനം സൂക്ഷിച്ചിരിക്കുന്ന ഓഫീസ് അധികാരിയുടെ അനുവാദം വാങ്ങി വാഹനങ്ങൾ പരിശോധിക്കാം. കൊവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ആദ്യം രജിസ്റ്റർ ചെയ്യുന്ന 70 പേർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കാൻ അനുവാദം ലഭിക്കൂവെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു. ഫോൺ: 0468 2222873.