food

കോഴഞ്ചേരി : ഡി.വൈ.എഫ്.ഐ കോഴഞ്ചേരി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ നൽകി വരുന്ന ഭക്ഷണപ്പൊതി വിതരണം 40 ദിവസം പിന്നിട്ടു.

എല്ലാ ദിവസവും 120 ഭക്ഷണപ്പൊതി വീതമാണ് നൽകുന്നത്. ബ്ലോക്കിലെ 10 മേഖല കമ്മിറ്റികൾക്കാണ് വിതരണച്ചുമതല.ആറന്മുള മേഖല കമ്മിറ്റിയുടെ ഭക്ഷണ വിതരണം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ . എസ്.പ്രതിഭ, ഡോ.ജെയിസൺ, ഡോ.ജീവൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ സെക്രട്ടറി ബിജിലി പി.ഈശോ എന്നിവർ പങ്കെടുത്തു.