പത്തനംതിട്ട : കൊവിഡ് തീവ്രതയിൽ ഓക്‌സിജൻ ദൗർല്ലഭ്യം പരിഹരിക്കുന്നതിന് വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയൻ പ്രസിഡന്റ് ജയിംസ് കൂടൽ 4 ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ പത്തനംതിട്ട ഡി.സി.സിക്ക് നൽകി. ഡി.സി.സിക്ക് ലഭിച്ച് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ കെ.കരുണാകരൻ പാലിയേറ്റീവ് കെയറിനും, ആറന്മുള നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യൂത്ത് കെയറിന്റെ ആംബുലൻസ് സർവീസിനും, തിരുവല്ല മെഡിക്കൽ മിഷനും, സാമൂഹ്യ പ്രവർത്തകനായ മാരാമൺ കുന്നപ്പുഴ രാജു ജയിംസ് എന്നിവർക്കും ഡി.സി.സിയിൽ നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് കൈമാറി. യൂത്ത് കെയറിന് വേണ്ടി കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ബ്ലോക്ക് പ്രസിഡന്റ് അഫ്‌സൽ വി.ഷെയ്ക്ക് എന്നിവരും, തിരുവല്ല മെഡിക്കൽ മിഷനുവേണ്ടി മുൻസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു ജയകുമാറും, കെ.കരുണാകരൻ പാലിയേറ്റീവ് സൊസൈറ്റിക്ക് വേണ്ടി കോ-ഓർഡിനേറ്റർ റോജി പോൾ ഡാനിയേലും ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജിൽ നിന്നും ഏറ്റുവാങ്ങി. കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പർ തോപ്പിൽ ഗോപകുമാർ, ഡി.സി.സി ഭാരവാഹികളായ അഡ്വ.ജോൺസൺ വിളവിനാൽ, അഡ്വ.വി.ആർ സോജി, സജി കൊട്ടയ്ക്കാട്, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ,വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജയിംസ്, തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ കുട്ടപ്പൻ, ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽ കുമാർ, തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, കോഴഞ്ചേരി പഞ്ചായത് പ്രസിഡന്റ് ജിജി വർഗീസ് ജോൺ, കോയിപ്രംപഞ്ചായത്ത് പ്രസിഡന്റ് ആശ സി.ജി എന്നിവർ പങ്കെടുത്തു.