ksktu
മല്ലപ്പള്ളി ഹെഡ് പോസ്റ്റാഫീസ് മുമ്പിൽ കെ.എസ്.കെ.ടി.യു. മല്ലപ്പള്ളി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം എ.ജി സുരേന്ദ്ര പെരുമാൾ ഉത്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി : തൊഴിലുറപ്പ് പദ്ധതിയിൽ ജാതി തിരിച്ച് വേതനം നിർണയിക്കുന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ കെ.എസ്.കെ.ടി.യു മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. എ.ജി സുരേന്ദ്ര പെരുമാൾ ഉദ്ഘാടനം ചെയ്തു. പി.ടി. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബേബി ഏബ്രഹാം, കിരൺ ജി, ജോളി റെജി, സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.