23-ms-sunil-207th
ഡോ.എം എസ് സുനിൽ നിർമിച്ചു നൽകുന്ന 207ാത്തെ സ്‌നേഹ ഭവനം താമരക്കുടി,ഇരവിക്കോഡ്, ആതിര നിവാസിൽ കൊച്ചു ചെറുക്കനും കുടുംബത്തിനും നൽകി വീടിന്റെ താക്കോൽ ദാനം ബഹു. ധനകാര്യവകുപ്പ് മന്ത്രി കെ. എൻ.ബാലഗോപാൽ നിർവഹിക്കുന്നു .

പത്തനംതിട്ട : ഡോ.എം.എസ് സുനിൽ ഭവനരഹിതർക്കു പണിതു നൽകുന്ന 207ാത്തെ വീട് താമരക്കുടി,ഇരവിക്കോഡ്, ആതിര നിവാസിൽ കൊച്ചു ചെറുക്കനും കുടുംബത്തിനും വിദേശ മലയാളികളായ ലീന ഗ്രിഗറിയുടെയും ഡോ.ഗ്രിഗറിയുടെയും സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ മാർഗരറ്റ് ജോൺസൺ.,കെ.പി.ജയലാൽ.,ആർ.മധു.,ജോസ് പ്രസാദ് എന്നിവർ പ്രസംഗിച്ചു.