23-nedumpram-gp
കൊവിഡ് വാക്‌സിനേഷൻ സെന്ററിലേക്ക് ന്യു ടെസ്റ്റ്‌മെന്റ് ചർച്ച് ഓഫ് ഇന്ത്യ നൽകുന്ന കസേരകൾ നെടുമ്പ്രം പി.എച്ച്.സി. അങ്കണത്തിൽ നടന്ന ചടങ്ങിൽ സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ചാപ്റ്റർ ചെയർമാൻ സിജോയിൽ നിന്നും ഏറ്റുവാങ്ങുന്നു

തിരുവല്ല : നെടുമ്പ്രം പി.എച്ച്.സി.യിൽ പ്രവർത്തിക്കുന്ന കൊവിഡ് വാക്‌സിനേഷൻ സെന്ററിലേക്ക് ന്യു ടെസ്റ്റ്‌മെന്റ് ചർച്ച് ഒഫ് ഇന്ത്യ കസേരകൾ നൽകി. നെടുമ്പ്രം പി.എച്ച്.സി അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ ചാപ്റ്റർ ചെയർമാൻ സിജോയിൽ നിന്നും കസേരകൾ ഏറ്റുവാങ്ങി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി മെഡിക്കൽ ഓഫീസർ ഡോ.ജൂലി ജോർജ്ജ്, വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട്, സെക്രട്ടറി പി.മനോജ്കുമാർ, അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ.,പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽകുമാർ, തിരുവല്ല അർബൻ സഹകരണ ബാങ്ക് ചെയർമാൻ അഡ്വ.ആർ.സനൽകുമാർ, ബി.ജെ.പി. ജില്ലാ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, എൻ.ഐ.സി.സൗത്ത് ഇന്ത്യ കോർഡിനേറ്റർ ബിജോയ് പി.പി., സെലീന കുടുംബശ്രീ ജില്ലാ മിഷൻ, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി, നെടുമ്പ്രം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിനയചന്ദ്രൻ, കോമളകുമാരി (സി.പി.ഐ), മാത്യു കെ. ജെ. (കോൺഗ്രസ്), ജോയി ആറ്റുമാലിൽ(കേരളകോൺഗ്രസ്) എന്നിവർ പങ്കെടുത്തു.