കോഴഞ്ചേരി : സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുപ്പതോളം കുടുംബങ്ങളിലെ കുട്ടികൾക്ക് തന്റെ ഓണറേറിയവും സുമനസുകളുടെ സഹായവും സ്വീകരിച്ച് സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി പഞ്ചായത്തംഗം മാതൃകയായി. കോഴഞ്ചേരി പഞ്ചായത്ത് അംഗം ബിജിലി പി.ഈശോയാണ് ഫോണുകൾ നല്കിയത്. വിതരണോദ്ഘാടനം മന്ത്രി വീണാ ജോർജ്ജ് നിർവഹിച്ചു.ബിജിലി പി.ഈശോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സാറാ തോമസ്, ഷാജി പുളിമൂട്ടിൽ, ഡോ.ബിജു പൊയ്യാനിൽ, സാം ഏബ്രഹാം കലമണ്ണിൽ, എം. കെ.വിജയൻ, കുര്യൻ മടയ്ക്കൽ, കോഴഞ്ചേരി റോട്ടറി ക്ലബ് പ്രസിഡന്റ് സഖറിയാ മാത്യു എന്നിവർ പ്രസംഗിച്ചു. കോഴഞ്ചേരിയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള പ്രധാന അദ്ധ്യാപകരും പങ്കെടുത്തു.