തിരുവല്ല: മാർത്തോമ്മ കോളജിലെ എൻ.സി.സിയുടെയും കായിക വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ മാർത്തോമ്മ കോളജ് കായിക വിഭാഗം മേധാവി ഡോ.നിജി മനോജ് അദ്ധ്യക്ഷത വഹിച്ചു.തിരുവല്ല പൈതൃക് സ്‌കൂൾ ഒഫ് യോഗ ഡയറക്ടർ എൻ.സുധീഷ് കുമാർ യോഗ പരിശീലന ക്ലാസെടുത്തു. 180 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. എൻ.സി.സി ഓഫീസർ ലഫ്റ്റനന്റ് റെയിസൺ സാം രാജു, കേഡറ്റ് പി.പത്മജ, മിഥുൻ മോഹൻ എന്നിവർ നേതൃത്വം നൽകി.