തിരുവല്ല: അന്താരാഷ്ട്രാ യോഗാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെയും പൈതൃക് സ്‌കൂൾ ഓഫ് യോഗയുടെയും സംയുക്താഭിമുഖ്യത്തിൽ ഓൺലൈനായി യോഗാപരിശീലനം നടത്തി. മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യവും യോഗയും എന്ന വിഷയത്തിൽ ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഫിസിയോളജി വിഭാഗം അദ്ധ്യാപികയും യോഗാ ഗവേഷകയുമായ എം.എസ് ആതിര ക്ലാസെടുത്തു. യോഗാചാര്യൻ എൻ.സുധീഷ് കുമാറിന്റെയും യോഗാദ്ധ്യാപിക മഞ്ജു എം.നായരുടെയും നേതൃത്വത്തിൽ യോഗാ പരിശീലനം നടത്തി. മാർത്തോമ്മ കോളജ് കായിക വിഭാഗം മേധാവി ഡോ.നിജി മനോജ്, യോഗാധ്യാപകൻ സ്ലീബാച്ചൻ എന്നിവർ പ്രസംഗിച്ചു.