മല്ലപ്പള്ളി: സംസ്ഥാന സർക്കാർ 100 ദിന പരിപാടികൾ ഉൾപ്പെടുത്തി കൃഷി വകുപ്പിലൂടെ നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ മല്ലപ്പളളി ബ്ലോക്കുതല ഉദ്ഘാടനം മാത്യു.ടി. തോമസ് എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹനൻ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി.പി രാജപ്പൻ ,മല്ലപ്പള്ളി പഞ്ചായത്ത് (പ്രസിഡന്റ് ) ഗീതാ കുര്യക്കോസ്, ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പ്രമീളാ വസന്ത് മാത്യു , കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ ,ജില്ലാ പഞ്ചായത്തംഗം സി.കെ ലതാകുമാരി , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിമി ലിറ്റി , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.പ്രകാശ് ചരളേൽ , ബാബു കൂടത്തിൽ, സുധികുമാർ, ഈപ്പൻ വർഗീസ്,ആനി രാജു,സിന്ധു സുഭാഷ്‌കുമാർ,ജ്ഞാനമണി മോഹനൻ, അമ്പിളി പ്രസാദ്, ജോസഫ് ജോൺ, ബിന്ദുമേരി തോമസ്,കെ. ഉത്തമൻ എന്നിവർ പ്രസംഗിച്ചു. പച്ചക്കറി വികസ പദ്ധതി പ്രകാരം 33950 പച്ചക്കറി വിത്ത് പായ്ക്കറ്റുകളും 225000 പച്ചക്കറിതൈകളും ജൂൺ, ജൂലൈ മാസങ്ങളിലായി ബ്ലോക്ക് പരിധിയിലെ കൃഷി ഭവനുകളിലൂടെ വിതരണം നടത്തുമെന്ന കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജിജിമോൾ പി.കുര്യൻ അറിയിച്ചു.