തിരുവല്ല: കവർച്ചാ കേസിൽ യുവാവ് പൊലീസിന്റെ പിടിയിലായി. തിരുവല്ല കുറ്റൂർ പടിഞ്ഞാറ്റോതറ തൈമറവുംകര സുനിൽ ഭവനിൽ സൂരജ് (22 ) ആണ് അറസ്റ്റിലായത്. കുറ്റൂർ പാലത്തിങ്കൽ വീട്ടിൽ ഏബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നും 14000 രൂപയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ മോഷ്ടിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. സി.ഐ.പി.ഹരിലാൽ, എസ്.ഐ പ്രശാന്ത് സി.പി.ഒ മാരായ മനോജ്, വിഷ്ണു, സന്തോഷ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.