പത്തനംതിട്ട : വാഹനങ്ങൾകൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ചുരുളിക്കോട് പുളിമൂട് ജംഗ്ഷനിൽ ഇന്നലെ രാവിലെ 10നാണ് സംഭവം. പയ്യനാമൺ സ്വദേശികളായ ബിജി (45), സജി(47) എന്നിവർക്കാണ് പരിക്കേറ്റത്. കോഴഞ്ചേരി ഭാഗത്ത് നിന്നുവന്ന കാർ പത്തനംതിട്ടയിൽ നിന്നുപോയ ഓട്ടോയെ ഇടിച്ച് തെറിപ്പിച്ച് മറ്റ് രണ്ട് ബൈക്കുകളെ ഇടിച്ചിടുകയായിരുന്നു. ഓട്ടോ ഡ്രൈവർ ബിജുവിനും സജിക്കുമാണ് പരിക്കുപറ്റിയത്.