ward

പത്തനംതിട്ട : ജില്ലയിലെ എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് തുക ചെലവഴിച്ച് എല്ലാ മണ്ഡലങ്ങളിലും സർക്കാർ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ നിർമ്മിക്കും. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് സംസ്ഥാന സർക്കാർ കേരളം മുഴുവൻ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഐസലേഷൻ വാർഡുകൾ നിർമ്മിക്കുന്നത് സംബന്ധിച്ച ജില്ലയിലെ യോഗം ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എമാരായ മാത്യു ടി. തോമസ്, അഡ്വ.കെ.യു ജനീഷ്‌കുമാർ, അഡ്വ.പ്രമോദ് നാരായണൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും ഐസലേഷൻ വാർഡുകൾ, അവയ്ക്ക് ആവശ്യമായ ഉപകരണങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരിക്കും.

മണ്ഡലങ്ങളും ഐസൊലേഷൻ വാർഡുകൾ

ഒരുങ്ങുന്ന ആശുപത്രികളും