കോഴഞ്ചേരി: നല്ലാനിക്കുന്ന് സി.എം.എസ്.യു.പി.സ്‌കൂളിൽ നിന്ന് പുസ്തകവണ്ടി പ്രയാണം തുടങ്ങി. വായനാ വാരാചരണത്തിന്റെ ഭാഗമായാണ് പുസ്തകങ്ങളുമായി കുട്ടികളുടെ വീടുകളിലേക്ക് അദ്ധ്യാപകർ എത്തുന്നത്. എൽ.കെ.ജി മുതൽ ഏഴാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാണ് പുസ്തകങ്ങൾ നൽകുന്നത്. പ്രധാനാദ്ധ്യാപകൻ ബിനു ജേക്കബ്‌നൈനാൻ, അദ്ധ്യാപകരായ മിനി ദാനിയൽ, ഐവി കെ.ജോയി, ജിഷഗ്രേസ്, ജെഷീന ജെ. മാത്യു, എം.മഹിമ എന്നിവർ കഴിഞ്ഞ ദിവസത്തെ യാത്രയ്ക്ക് നേതൃത്വം നൽകി.