കോഴഞ്ചേരി : മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി മഞ്ഞപ്രമലയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ റോഡരികുകൾ വ്യത്തിയാക്കുകയും യാത്രാ തടസ്സമായി നിന്ന മൺതിട്ടകൾ നീക്കുകയും ചെയ്തു. ബ്ലോക്ക്‌ സെക്രട്ടറി ബിജിലി പി. ഈശോ ഉദ്ഘാടനം ചെയ്തു .മേഖലാ സെക്രട്ടറി അഹമ്മദ് ഷാ, സി.പി.എം ലോക്കൽ സെക്രട്ടറി ജോസ് ബെൻ, മേഖല കമ്മിറ്റി അംഗം ബോബി, യൂണിറ്റ് സെക്രട്ടറി ലോട്ടസ്, പ്രസിഡന്റ്‌ ജസ്റ്റിൻ, അഖിൽ, അഖില എന്നിവർ നേതൃത്വം നൽകി