കോഴഞ്ചേരി : വാക്‌സിൻ വിതരണ മുൻഗണനാ പട്ടികയിൽ ജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന വ്യാപാരികൾക്ക് മുൻഗണന നൽകണമെന്നും ഓൺലൈൻ വ്യാപാരം നിയന്ത്രിക്കണമെന്നും മീറ്റ് മർച്ചന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.ജെ.സജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അയൂബ് കുഴിവിള, ട്രഷറർ റോയി തോമസ്, എം.കെ.അനിൽ, അൻഷാദ് ഹക്കീം,അരുൺ ഇരവിപേരൂർ എന്നിവർ പ്രസംഗിച്ചു .