കടമ്പനാട് : നിയമ വിരുദ്ധമായി വാക്സിൻ സ്വീകരിച്ച കടമ്പനാട് പഞ്ചായത്ത് പ്രസിസന്റ് രാജിവെക്കണ മെന്ന് കെ.പി.സി.സി നിർവാഹകസമിതി അംഗം തോപ്പിൽ ഗോപകുമാർ ആവശ്യപ്പെട്ടു. കടമ്പനാട് പഞ്ചായത്തിലെ വാക്സിൻ വിതരണത്തിലെ രാഷ്ട്രീയവിവേചനം അവസാനിപ്പിക്കണമെന്നും ഹെൽത്ത് ഇൻസ്പെക്ടർക്കെതിരായ സസ്പെൻഷൻ പിൻവലിക്കണമെന്നും ആവശ്യപെട്ട് കോൺഗ്രസ് കടമ്പനാട് - മണ്ണടി - മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്തോഫീസിന് മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 45 വയസിനു മേൽ പ്രായമുള്ളവർക്ക് മാത്രം വാക്സിനെടുക്കാൻ കഴിയുന്ന സമയത്ത് സ്വാർത്ഥ താൽപ്പര്യത്താൽ ഉദ്യോഗസ്ഥരെ വിരട്ടിയാണ് 22 വയസുകാരിയായ പ്രസിഡന്റ് വാക്സിൻ സ്വീകരിച്ചതെന്ന് തോപ്പിൽ പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്ത കമ്മിറ്റി തീരുമാനം നിയമവിരുദ്ധമെന്നും അദ്ദേഹം പറഞ്ഞു. കടമ്പനാട് മണ്ഡലം പ്രസിഡൻറ് റെജീ മാമൻ അദ്ധ്യക്ഷത വഹിച്ചു. എം.ആർ.ജയപ്രസാദ്.ബിജിലിജോസഫ്, സി.കൃഷ്ണകുമാർ,മണ്ണടി മോഹനൻ,ഷിബു ബേബി, സുധാ നായർ, എൽ.ഉഷാകുമാരി, കെ.ജി ശിവദാസൻ, ജോസ് തോമസ്, ടി.പ്രസന്നകുമാർ ഷീജാ മുരളീധരൻ,എ.കെ അനിതാകുമാരി, ജോയി തെക്കെവീട്ടിൽ, കെ.രവീന്ദ്രൻ പിള്ള, മേടക്കട ഹരികുമാർ ഉഷാ വിജയൻ, രാധാ മോൾ, വത്സമ്മ രാജു, ജോസ് പി. ജോൺ, എന്നിവർ സംസാരിച്ചു. രാജു ജോർജ്, ശശികുമാർ, ജോൺസൺ ജോർജ്, സോമൻ, ഓമനകുട്ടൻ , ഷിബു മലങ്കാവ്, സാനു തുവയൂർ, ബിനു കാട്ടത്താംവിള, റ്റിറ്റോ പുളി വിളയിൽ, സുമ ബിജു,തോമസ്, സോമൻ നിലയ്ക്കൽ എന്നിവർ ധർണയ്ക്ക് നേതത്വം നൽകി.