www

സ്ത്രീൾക്ക് നേരെയുള്ള ശാരീരിക , മാനസിക പീഡനങ്ങൾ ജില്ലയിലും വർദ്ധിക്കുന്നു

പത്തനംതിട്ട :സ്ത്രീകൾക്ക് നേരെയുള്ള പീഡനങ്ങളിൽ ജില്ലയും മുന്നിൽ. ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഗാർഹിക പീഡനങ്ങൾ ഒത്തുതീർപ്പായാലും വീണ്ടും ആവർത്തിക്കുന്നു. മദ്യമാണ് മിക്ക വീടുകളിലെയും പ്രധാന വില്ലൻ.

ഗാ‌ർഹിക പീഡനത്തിൽ പരാതി നൽകാൻ സ്ത്രീകൾ തയ്യാറാകുന്നില്ലെന്ന് പൊലീസ് പറയുന്നു. ഭർത്താവിനെ ഭയപ്പെടുത്തി വിട്ടാൽ മതിയെന്നാണ് സ്ത്രീകൾ അറിയിക്കുന്നത്. കുട്ടികളെ സംരക്ഷിക്കാൻ മറ്റുവഴികളില്ലാത്തതിനാൽ ഭർത്താവിന്റെ പീഡനങ്ങൾ സഹിച്ചുകഴിയുകയാണ് പലരും.

പതിനേഴാമത്തെ വയസിൽ വിവാഹം കഴിഞ്ഞ സ്ത്രീ മുപ്പത്തിനാലാം വയസിലും ഭർത്താവിന്റെ പീഡനത്തെക്കുറിച്ച് പരാതിയുമായി എത്തിയ സംഭവവുമുണ്ട്. ഭർത്താവിന്റെ പിതാവിനൊപ്പമാണ് അവർ പൊലീസ് സ്റ്റേഷനിലെത്തിയത്. മകന് അവകാശപ്പെട്ട സ്വത്ത് മരുമകളുടെയും കുട്ടികളുടെയും പേരിൽ എഴുതിവയ്ക്കാൻ പോകുവാണെന്നാണ് ഭർതൃ പിതാവ് പൊലീസിനോട് പറഞ്ഞത്.

ശാരീരിക, മാനസിക പീഡന പരാതികളിൽ സാധാരണക്കാരനും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമെല്ലാം പ്രതികളായിട്ടുണ്ട്. ചില പെൺകുട്ടികൾ സോഷ്യൽ മീഡിയ വഴിയും മറ്രും ഇത്തരം സംഭവങ്ങൾ തുറന്നുപറയാറുണ്ടെങ്കിലും അവർക്ക് വേണ്ടത്ര പിന്തുണനൽകാൻ ആരും മുന്നോട്ടുവരാറില്ല. പരാതികളിൽ കേസെടുത്താൽത്തന്നെ പെൺകുട്ടിയുടെ ഭാവി എന്ന പേരിൽ ഒത്തു തീർപ്പാക്കുകയാണ് പതിവ്.

2010 മുതൽ ഇന്നലെവരെ

----------------------

സ്ത്രീ പീ‌‌ഡനം : 388

സ്ത്രീധന പീ‌‌‌ഡനം : 33

ഭർതൃപീ‌ഡനം : 19

ഗാർഹിക പീഡനം : 257

ആകെ- 697

പീഡന പരാതികകളിൽ പൊലീസ് സ്റ്റേഷനുകൾക്ക്

പുറമെ നടപടി സ്വീകരിക്കുന്ന സ്ഥാപനങ്ങൾ

  1. ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസ്
  2. സർവീസ് പ്രൊവൈഡിംഗ് സെന്റർ
  3. വനിതാ സെൽ
  4. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷൻ
  5. സ്നേഹിത പദ്ധതി - കുടുംബശ്രീ
  6. സീതാലയ പദ്ധതി - ഹോമിയോ (ആരോഗ്യം)
  7. പത്തനംതിട്ട ജനറൽ ആശുപത്രി , ഭൂമിക
  8. ജെൻഡർ കോർണർ- തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ
  9. ജാഗ്രത സമിതി

പീഡനത്തിനിരയാകുന്ന സ്ത്രീകൾക്ക്

താമസ സൗകര്യം നൽകുന്ന സ്ഥാപനങ്ങൾ

  1. കോഴഞ്ചേരി മഹിളാ മന്ദിരം
  2. അടൂർ മദർ തെരേസ പാലിയേറ്റീവ് കെയർ സെന്റർ
  3. കേന്ദ്ര ആവിഷ്കൃത പദ്ധതി - കോഴഞ്ചേരി

പരാതിയുണ്ടോ , വിളിക്കാം


  1. വനിതാ ഹെൽപ് ലൈൻ ഫോൺ- 1091
  2. ഗാർഹിക പീഡന പരാതികൾ ഫോൺ- 8281999053

സ്ത്രീ​ധ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​തി​ക്ര​മ​ങ്ങ​ളും​ ​ഗാ​ർ​ഹി​ക​ ​പീ​ഡ​ന​ങ്ങ​ളും​ ​സം​ബ​ന്ധി​ച്ച​ ​പ​രാ​തി​ക​ളി​ൽ​ ​ഉ​ട​ന​ടി​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.​ ​a​p​a​r​a​c​h​i​t​h​a.​p​o​l​@​ ​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​ഇ​ ​-​മെ​യി​ൽ​ ​വി​ലാ​സ​ത്തി​ൽ​ ​പ​രാ​തി​ക​ൾ​ ​അ​യ​യ്ക്കാം.​ 9497999955​ ​എ​ന്ന​ ​ഫോ​ൺ​ ​ന​മ്പ​രി​ലും​ ​പ​രാ​തി​ ​ന​ൽ​കാം

ആ​ർ.​നി​ശാ​ന്തി​നി
ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി

"സഹായിക്കാൻ നിരവധി സംവിധാനങ്ങളുണ്ടായിട്ടും സ്ത്രീകൾ പ്രയോജനപ്പെടുത്തുന്നില്ല. സാമ്പത്തിക ഭദ്രതയില്ലാത്തതാണ് പ്രധാന പ്രശ്നം. ഭർത്താവിനെ മാത്രം ആശ്രയിച്ച് കഴിയാതെ സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കണം. സുരക്ഷിതമല്ലാത്ത ജീവിത സാഹചര്യങ്ങളിൽ നിന്ന് പിൻമാറണം. വിവാഹം കഴിഞ്ഞ പെൺകുട്ടികൾക്ക് വീട്ടുകാർ പിന്തുണ നൽകണം. "

എച്ച് . താഹിറ ബീവി

വനിതാ പ്രൊട്ടക്ഷൻ ഓഫീസർ

പത്തനംതിട്ട