1
കിണറ്റിൽ നിന്നും രക്ഷപെടുത്തിയെതെരുവ് നായയെ ഫയർഫോഴ്സ് സേനാംഗങ്ങൾ തുറന്ന് വിടുന്നു

പള്ളിക്കൽ : കിണറ്റിൽ വീണ തെരുവുനായയെ ഫയർഫോഴ്സ് എത്തി രക്ഷപെടുത്തി. പള്ളിക്കൽ പഞ്ചായത്ത് രണ്ടാം വാർഡിൽ ശ്രീ ഭവനം ശ്രീകുമാറിന്റെ 25 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് തെരുവ്നായ അകപ്പെട്ടത്. എ.എസ് ടി.ഒ റെജി കുമാറിന്റെ നേതൃത്വത്തിൽ അടൂരിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം റോപ്പ്, നെറ്റ് എന്നിവ ഉപയോഗിച്ച് നായയെ കരയ്ക്ക് എത്തിച്ച് തുറന്നുവിട്ടു.