അടൂർ : സംസ്ഥാനത്ത് വ്യാപകമായി നടന്ന വനംകൊള്ളയെക്കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ, ജുഡീഷ്യൽ അന്വേഷണമോ നടത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ വ്യാഴാഴ്ച മണ്ഡലം അടിസ്ഥാനത്തിൽ അടൂർ നിയോജകമണ്ഡലത്തിലെ 18 കേന്ദ്രത്തിൽ ധർണ നടത്തുമെന്ന് യു.ഡി.എഫ് അടൂർ നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ അറിയിച്ചു. പന്തളം ടൗണിൽ അഡ്വ.വി.എസ് ശിവകുമാർ, പന്തളം പടിഞ്ഞാറ് ഷാജഹാൻ, കുരമ്പാലയിൽ എൻ.ജി.സുരേന്ദ്രൻ, തുമ്പമണ്ണിൽ പി.നരേന്ദ്രനാഥ്, പന്തളം തെക്കേക്കരയിൽ ഡി.എൻ തൃദീപ്, കൊടുമണ്ണിൽ കെ.എൻ.അച്യുതൻ, അങ്ങാടിക്കലിൽ ജോർജ് വർഗീസ് കൊപ്പാറ,അടൂരിൽ പ്രൊഫ. ഡി.കെ ജോൺ, പെരിങ്ങനാട്ട് എം.ജി കണ്ണൻ, പഴകുളത്ത് മണ്ണടി പരമേശ്വരൻ,പള്ളിക്കലിൽ തോപ്പിൽ ഗോപകുമാർ, കടമ്പനാട്ട് ഏഴംകുളം അജു, മണക്കാലയിൽഅഡ്വ.പഴകുളം മധു, ഏറത്ത് എസ്.ബിനു, ഏനാത്ത് ബിജിലി ജോസഫ്, ഏഴംകുളത്ത് തേരകത്ത് മണി,പറക്കോട്ട് അഡ്വ.ബിജു വർഗീസ് , മണ്ണടിയിൽ പഴകുളം ശിവദാസൻ എന്നിവർ ധർണ്ണ ഉദ്ഘാടനം ചെയ്യും.