chitta
ഡെപ്യൂട്ടി സ്പീക്കറായി നിയമിതനായ ചിറ്റയം ഗോപകുമാറിനെ മിത്രപുരം കസ്തൂർബ ഗാന്ധി ഭവനിൽഗാന്ധിഭവൻ സെക്രട്ടറി അമൽരാജ് പൊട്ടരഅണിയിച്ച് ആദരിക്കുന്നു.

അടൂർ : ഡെപ്യൂട്ടി സ്പീക്കറായി നിയമിതനായ ചിറ്റയം ഗോപകുമാറിന് മിത്രപുരം കസ്തൂർബ ഗാന്ധി ഭവനിൽ സ്വീകരണം നൽകി. ഗാന്ധി ഭവൻ സെക്രട്ടറി അമൽ അദ്ദേഹത്തെ ആദരിച്ചു. യോഗത്തിൽ തടത്തിൽ ടി.പി അനിരുദ്ധനെ ഡെപ്യൂട്ടി സ്പീക്കർ പുഷ്പകിരീടം അണിയിച്ച് ആദരിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ അനുമോദന പ്രസംഗം നടത്തി. ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതി അംഗവും ജില്ലാ കോ- ഓർഡിനേറ്ററുമായ അനിൽ തടാലിൽ, ബ്ലോക്ക് പഞ്ചായത്തംഗം എ.പി സന്തോഷ്, അടൂർ പ്രസ്ക്ലബ് പ്രസിഡന്റ് അടൂർ പ്രദീപ്കുമാർ,പഴകുളം ശിവദാസൻ, കുടശനാട് മുരളി, എസ്.മീരാസാഹിബ്, പന്തളം രാജേന്ദ്രൻ, ശ്രീദേവ്, ജയകുമാർ, ശൈലജ പുഷ്പൻ, അനിൽകുമാർ, കലഞ്ഞൂർ രാജേന്ദ്രൻ, ഉഷ പുഷ്പൻ റിയാസ് എന്നിവർ അനുമോദന പ്രസംഗം നടത്തി.