അടൂർ : ഗുരുധർമ പ്രചരണ സഭ അടൂർ മണ്ഡലം പ്രവർത്തകർ അടൂർ മിത്രപുരം കസ്തൂർബാ ഗാന്ധിഭവനിലെ അന്തേവാസികൾക്ക് ഭക്ഷണസാധനങ്ങൾ എത്തിച്ചുനൽകി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.പി സന്തോഷ്, ജി.ഡി.പി.എസ് ജില്ലാ വൈസ് പ്രസിഡന്റ് കലഞ്ഞൂർ രാജേന്ദ്രൻ, ജി.ഡി.പി.എസ് ജില്ലാ കോ - ഡിനേറ്ററും സഭയുടെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗവുമായ അനിൽ തടാലിൽ എന്നിവർക്ക് പുറമെ സഭയുടെ യൂണിറ്റുകളായ പൊങ്ങലടി, പന്തളം, മിത്രപുരം, കിളിവയൽ, പുതുശേരി ഭാഗം, കലഞ്ഞൂർ, ഇളമണ്ണൂർ, എന്നീ യൂണിറ്റുകളിൽ നിന്ന് ഉഷാ പുഷ്പൻ, ജഗദമ്മ,സുനി, ജനാർദ്ധനൻ ,വിജയൻ,ടി.പി.അനിരുദ്ധൻ തടത്തിൽ, രാജ്കുമാർ, രാജേന്ദ്രൻ പന്തളം, ശ്രീദേവ് ,ശാന്തമ്മ ജഗദീഷ്, മുരളി കുടശനാട്, ജഗദീഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.