കോഴഞ്ചേരി: വളളംകുളം ഗവ.യു.പി.സ്‌കൂളിലെ ഡിജിറ്റൽ പഠനോപകരണ വിതരണോദ്ഘാടനം മന്ത്രി വീണാജോർജ് നിർവഹിച്ചു . ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ആർ.അജയകുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ജിജിമാത്യു, വാർഡ് മെമ്പർ വിനീഷ് കുമാർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓർഡിനേറ്റർ രാജേഷ് വള്ളിക്കോട്, എ.ഇ.ഒ: ബി.ആർ അനില, ബി.പി.സി.ജയകുമാർ, ഹെഡ്മാസ്റ്റേഴ്‌സ് ഫോറം കൺവീനർ വിജയകുമാർ, അദ്ധ്യാപകൻ കെ.വി സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.