കായംകുളം: മുൻ മാർത്തോമ്മാ സഭ കോർപ്പറേറ്റ് മാനേജർ പരേതനായ കാപ്പിൽ കരിഞ്ഞപ്പള്ളിൽ കെ. എം. കോശിയുടെ മകൻ ഡോ. ഇടിക്കുള കരിഞ്ഞപ്പള്ളിൽ (തമ്പി- 76) ഊട്ടി കോത്തഗിരിയിൽ നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് കായംകുളം കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. കൊല്ലം ബെൻസിഗർ, കങ്ങഴ മെഡിക്കൽ മിഷൻ എറണാകുളം കൃഷ്ണാ ഹോസ്പിറ്റൽ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. വെല്ലൂർ മെഡിക്കൽ മിഷന്റെ ശാഖ, കോട്ടഗിരി ഫെലോഷിപ്പ് ആശുപത്രി എന്നിവിടങ്ങളിൽ ജോലി ചെയ്തു വരികയായിരുന്നു. കുന്നൂർ മാർത്തോമ്മ ഇടവകയിൽ നിന്നുള്ള മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലാംഗം ആയിരുന്നു. ഭാര്യ ഡോ. അച്ചാമ്മ ഇടിക്കുള കല്ലടമലയിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. അനു ഇടിക്കുള (സൗത്ത് ആഫ്രിക്ക), അബു ഇടിക്കുള (ബംഗളുരൂ). മരുമകൾ: നീന (ബംഗളുരൂ).