karuna1
കിടങ്ങന്നൂർ കരുണാലയത്തിന്റെ നേതൃത്വത്തിൽ ഭായിയെ ഏറ്റെടുക്കുന്നു

കോഴഞ്ചേരി: തെരുവിൽ അലഞ്ഞുനടന്ന വയോധികന് തണലായി കിടങ്ങന്നൂർ കരുണാലയം. പത്തനാപുരം നടുക്കുന്ന് സ്വദേശിയായ ഭായി ( മുഹമ്മദ് സലിം-62) നെയാണ് ഏറ്റെടുത്തത്.
മാതാപിതാക്കളുടെ മരണശേഷം സഹോദരനൊപ്പമാണ് ഭായി താമസിച്ചിരുന്നത്. കൊവിഡ് പ്രതിസന്ധി തുടങ്ങിയപ്പോൾ മുതൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ഇവർ രണ്ടുപേരും പലരുടെയും മുന്നിൽ കൈനീട്ടിയാണ് ജീവിച്ചിരുന്നത്. പത്തനാപുരം നടുക്കുന്ന് ജമാഅത്തിന്റെയും പത്തനാപുരം ജനമൈത്രി പൊലീസിന്റെയും ശുപാർശ പ്രകാരം കരുണാലയം അമ്മവീട് സെക്രട്ടറി അജിതകുമാരി, ജനമൈത്രി പൊലീസ്, ഗ്രാമപഞ്ചായത് പ്രസിഡന്റ് എസ്. തുളസി, വാർഡ് അംഗം മുഹമ്മദ് ഫാറൂക്ക്, പഞ്ചായത്ത് അംഗം ബൾകീസ് ബീഗം, പത്തനാപുരം സ്‌നേഹഭാരത് മിഷൻ പ്രവർത്തകൻ ശിവദാസൻ പിള്ള, സുബി ചേകം, അജിത തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ഭായിയെ ഏറ്റെടുത്തത്.